---
title: "നവജീവനം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "The medical camp was organized as part of the Navjeevanam project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35550/the-medical-camp-was-organized-as-part-of-the-navjeevanam-project"
published_at: "2022-04-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62494680997bb_NAVJ1.jpg"
keywords: []
---

# നവജീവനം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി : **പേരാമ്പ്ര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന നവജീവനം പദ്ധതിയുടെ ഭാഗമായി കൂത്താളിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **പേരാമ്പ്ര മണ്ഡലത്തില്‍ നടപ്പിലാക്കുന്ന നവജീവനം പദ്ധതിയുടെ ഭാഗമായി കൂത്താളിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഹരിജന്‍ കോളനികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതികളില്‍പ്പെടുത്തിയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

ആസ്റ്റര്‍ മിംസ് മെഡിക്കല്‍ ടീമിലെ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ഗ്രാമപഞ്ചായത്തംഗം ശ്രീവിലാസ് വിനോയ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്റഫ്, സി.എച്ച്. ഇബ്രാഹിം, കെ. പ്രദീപന്‍, ആര്‍.പി. രവീന്ദ്രന്‍, ടി.വി. മുരളി, വി.ബി. രാജേഷ്, എ.കെ. ചന്ദ്രന്‍, കെ.കെ. രാജന്‍, പി.ടി. കുമാരന്‍, വി.കെ. ജമീല, പി. സാജിത എന്നിവര്‍ സംസാരിച്ചു.

ക്യാമ്പില്‍ മൂന്നൂറില്‍ അധികം രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയവും സൗജന്യ മരുന്നു വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35550/the-medical-camp-was-organized-as-part-of-the-navjeevanam-project)