---
title: "പോയകാല വസന്തത്തിന്റെ മാധുര്യവുമായി രേഷ്മ നിഷാദിന്റെ 'മേടപുലരി' "
english_title: "Reshma Nishad's 'Medapulari' with the sweetness of past spring"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36704/reshma-nishads-medapulari-with-the-sweetness-of-past-spring"
published_at: "2022-04-09T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625179b54220c_METAPULARI.JPG"
keywords: []
---

# പോയകാല വസന്തത്തിന്റെ മാധുര്യവുമായി രേഷ്മ നിഷാദിന്റെ 'മേടപുലരി' 

> **Lead Summary:** **കോഴിക്കോട്**: മിഴിയിലും മനസ്സിലും കനകമണികൊന്നകള്‍ പൂത്തുലയുമ്പോള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോയകാല വസന്തത്തിന്റെ മാധുര്യവും, മനസ്സില്‍ നന്മയുടെ വിഷുക്കാല ഓര്‍മ്മയുടെ തന്ത്രികള്‍ വീണ്ടും മീട്ടി കൊണ്ട് അതി മധുരമായ സംഗീത ധാരയായ് പെയ്തിറങ്ങുകയാണ് മേടപ്പുലരി.

## Article Content

**കോഴിക്കോട്**: മിഴിയിലും മനസ്സിലും കനകമണികൊന്നകള്‍ പൂത്തുലയുമ്പോള്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോയകാല വസന്തത്തിന്റെ മാധുര്യവും, മനസ്സില്‍ നന്മയുടെ വിഷുക്കാല ഓര്‍മ്മയുടെ തന്ത്രികള്‍ വീണ്ടും മീട്ടി കൊണ്ട് അതി മധുരമായ സംഗീത ധാരയായ് പെയ്തിറങ്ങുകയാണ് മേടപ്പുലരി.

പ്രശ്‌സ്ത എഴുത്തുകാരിയും  ഗാനരചിയിതാവും ഗസല്‍ പ്രണയഗാനങ്ങളുടെ  കര്‍ത്താവുമായ രേഷ്മ നിഷാദിന്റെ ഏറ്റവും പുതിയ ആല്‍ബമായ മേടപുലരി ഈ വിഷുവിന് സംഗീത പ്രേമികളിലേക്ക്.

രേഷ്മ നിഷാദിന്റെ വരികള്‍ക്ക് അജീഷ് കലാഞ്ജലി സംഗീതം നല്‍കി വീണാ രാജീവാണ് ആലപിച്ചത്.

അനുരാഗ് വിജയന്‍ (അബീ ഗ്രീന്‍) പ്രൊഡൂസ് ചെയ്ത്,  രഘു പേരാമ്പ്ര സംവിധാനം നിര്‍വ്വഹിച്ച മേടപ്പുലരി മലയാളം മ്യൂസിക്കല്‍ ആല്‍ബം  ചിത്രീകരണം പൂര്‍ത്തിയായി. ഏപ്രില്‍ 13ന് മേടപുലരി ആസ്വാദകരുടെ മുന്‍പിലേക്ക് എത്തുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36704/reshma-nishads-medapulari-with-the-sweetness-of-past-spring)