---
title: "ജലജീവന്‍ മിഷന്‍ : സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള രണ്ടാം ഘട്ട പരിശീലനം "
english_title: "Aquatic Life Mission: Phase II training for stakeholders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37560/aquatic-life-mission-phase-ii-training-for-stockholders"
published_at: "2022-04-14T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257d165d31d4_STACK1.jpg"
keywords: []
---

# ജലജീവന്‍ മിഷന്‍ : സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള രണ്ടാം ഘട്ട പരിശീലനം 

> **Lead Summary:** **കടിയങ്ങാട് **: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള രണ്ടാം ഘട്ട പരിശീലനം വടക്കുമ്പാട് സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്തംഗം കെ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട് **: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള രണ്ടാം ഘട്ട പരിശീലനം വടക്കുമ്പാട് സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്തംഗം കെ.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം എന്‍.പി. സത്യവതി അദ്ധ്യക്ഷത വഹിച്ചു. കുളക്കണ്ടം, പുറവൂര്‍, മുതുവണ്ണാച്ച, കന്നാട്ടി, വടക്കുമ്പാട്, കൂനിയോട് എന്നീ വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പരിശീലനം നല്‍കിയത്.

2024 ആവുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കും. സ്വാഭാവിക ജലസ്രോതസ്സുള്‍ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.

ചങ്ങരോത്ത് പഞ്ചായത്തില്‍ പദ്ധതിയുടെ സഹായ പ്രവര്‍ത്തന സംഘടന സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വ്വീസ് ആണ്.

പ്രൊജക്റ്റ് മാനേജര്‍ റോബിന്‍ മാത്യു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ആതിര സ്വാഗതവും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ജീന്‍സി റെജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37560/aquatic-life-mission-phase-ii-training-for-stockholders)