---
title: "കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജില്ലാതല നാളികേര സെമിനാര്‍ "
english_title: "District Level Coconut Seminar of Krishi Vigyan Kendra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38483/district-level-coconut-seminar-of-krishi-vigyan-kendra"
published_at: "2022-04-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ff440783d7_PERU1.jpg"
keywords: []
---

# കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജില്ലാതല നാളികേര സെമിനാര്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി** : കേന്ദ്രസര്‍ക്കാരിന്റെ 'അന്നദാതാ ദേവോ ഭവ' ക്യാമ്പയിന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, കൊച്ചി നാളികേര വികസന ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 26 ന് ജില്ലാതല നാളികേര സെമിനാറും എക്‌സിബിഷനും സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി** : കേന്ദ്രസര്‍ക്കാരിന്റെ 'അന്നദാതാ ദേവോ ഭവ' ക്യാമ്പയിന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, കൊച്ചി നാളികേര വികസന ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 26 ന് ജില്ലാതല നാളികേര സെമിനാറും എക്‌സിബിഷനും സംഘടിപ്പിക്കുന്നു.

അന്നേ ദിവസം രാവിലെ 9 മണിക്ക് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ 0496-2966041 / 8547544765 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കായിരിക്കും സെമിനാറില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

സെമിനാറില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് അനുവദനീയമായ യാത്രാ ബത്ത നല്‍കുന്നതാണെന്നും കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38483/district-level-coconut-seminar-of-krishi-vigyan-kendra)