---
title: "പുറവൂരിടം ശ്രീ പരദേവത ഭഗവതി ക്ഷേത്രം കളമെഴുത്തും തേങ്ങയേറും പാട്ട് മഹോത്സവവും "
english_title: "Puravooridam Sri Paradevata Bhagwati Temple Weeding, Coconut and Song Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38646/puravooridam-sri-paradevata-bhagwati-temple-weeding-coconut-and-song-festival"
published_at: "2022-04-21T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62613fde0ac0f_TEMP1.jpg"
keywords: []
---

# പുറവൂരിടം ശ്രീ പരദേവത ഭഗവതി ക്ഷേത്രം കളമെഴുത്തും തേങ്ങയേറും പാട്ട് മഹോത്സവവും 

> **Lead Summary:** **മുതുവണ്ണാച്ച** : കോഴിക്കോട് മുതുവണ്ണാച്ച പുറവൂരിടം ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 23, 24 തീയ്യതികളില്‍ കളമെഴുത്തും തേങ്ങയേറും പാട്ട് മഹോത്സവവും നടക്കും.

## Article Content

**മുതുവണ്ണാച്ച** : കോഴിക്കോട് മുതുവണ്ണാച്ച പുറവൂരിടം ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 23, 24 തീയ്യതികളില്‍ കളമെഴുത്തും തേങ്ങയേറും പാട്ട് മഹോത്സവവും നടക്കും.

ഏപ്രില്‍ 18 തിങ്കളാഴ്ച മഹോത്സവത്തിന് കൊടിയേറും. ഏപ്രില്‍ 23ന് (ശനി) കാലത്ത് വിശേഷാല്‍ പൂജകളും ഉച്ചക്ക് അന്നദാനവും നടക്കും. വൈകുന്നേരം 5.30 ന് പാലയാട്ട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയും ക്ഷേത്രാങ്കണത്തിലെത്തും.

രാത്രി 8.30 ന് ഡോ.സി.എച്ച്. ഇബ്രാഹിം കുട്ടിയെ ആദരിക്കുന്ന സ്‌നേഹാദരം പരിപാടിയും തുടര്‍ന്ന് സാംസ്‌കാരിക സദസ്സുമുണ്ടായിരിക്കും.

ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഡ്രീം വേവ്‌സ് ഓര്‍ക്കസ്സ്ട്ര കാലിക്കറ്റ് ഒരുക്കുന്ന ഗാനമേളയുമുണ്ടായിരിക്കും.

ഏപ്രില്‍ 24ന് (ഞായര്‍) കാലത്ത് മഹാഗണപതിഹോമം, കേളികൊട്ട്, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. ഉച്ചക്ക് കളമെഴുത്ത്, കലശപൂജ, അന്നദാനം തുടര്‍ന്ന് ക്ഷേത്രചടങ്ങുകളും നടക്കും.

വൈകുന്നേരം 6.30 ന് പ്രശസ്ത വാദ്യകലാകാരന്‍ സദനം സുരേഷ് നയിക്കുന്ന ഇരട്ടതായമ്പക ഉണ്ടായിരിക്കും.

രാത്രി 8 മണിക്ക് എഴുന്നള്ളത്തവും 9.30 ഓടുകൂടി പൂരനഗരികളെ പ്രകമ്പനം കൊള്ളിക്കുന്ന വാദ്യകലാകാരന്‍ കലാമണ്ഡലം രാജേഷിന്റെ പ്രമാണികത്വത്തില്‍ പാണ്ടിമേളം അരങ്ങേറും. രാത്രി 10.30 ന് ചുറ്റെഴുന്നള്ളത്തും 11.30 ന് തേങ്ങയേറും പാട്ടും നടക്കും.

രാത്രി 1 മണിക്ക് കളം മായ്ക്കലും തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടുംകൂടി ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38646/puravooridam-sri-paradevata-bhagwati-temple-weeding-coconut-and-song-festival)