---
title: "എഐവൈഎഫ് നേതാവിനെ മര്‍ദ്ദിച്ചതില്‍ ശക്തമായ പ്രതിഷേധം"
english_title: "Strong protest against the beating of the AIYF leader"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39599/strong-protest-against-the-beating-of-the-aiyf-leader"
published_at: "2022-04-27T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268fd55e65a1_AIYF111.JPG"
keywords: []
---

# എഐവൈഎഫ് നേതാവിനെ മര്‍ദ്ദിച്ചതില്‍ ശക്തമായ പ്രതിഷേധം

> **Lead Summary:** **ചെറുവണ്ണൂര്‍** : എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ജിജോയ് ആവളയെ ആവള മാനവയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

## Article Content

**ചെറുവണ്ണൂര്‍** : എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ജിജോയ് ആവളയെ ആവള മാനവയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഇന്നലെ രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആവള-പന്നി മുക്ക് റോഡ് പണി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മഠത്തില്‍ മുക്കില്‍ സിപിഐ സംഘടിപ്പിച്ച വഴി തടയല്‍ സമരത്തിലേക്ക് സിപിഐ(എം) - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം ഇടിച്ചു കയറ്റി സംഘര്‍ഷം സൃഷ്ടിച്ചിരുന്നുവെന്ന് എഐവൈഎഫ്  ആരോപിച്ചു.

വിഷയത്തില്‍ മേപ്പയ്യൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സിപിഐ - സിപിഐ(എം) നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണ്.

എന്നാല്‍ സിപിഐ പ്രവര്‍ത്തകരെ ആസൂത്രിതമായി അക്രമിക്കുന്ന സമീപനമാണ് സിപിഐ(എം) സ്വീകരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഇന്നലെ ജിജോയിക്ക് നേരെ നടന്ന അക്രമം.

ഇത്തരം പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും എഐവൈഎഫ് പേരാമ്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39599/strong-protest-against-the-beating-of-the-aiyf-leader)