ആവള ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ കെട്ടിടോദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും

ആവള ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ കെട്ടിടോദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും
May 4, 2022 12:12 PM | By Perambra Admin

ആവള : ആവള ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കേരള സര്‍ക്കാറിന്റെ 1 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂള്‍ വിഭാഗത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ പ്രിന്‍സിപ്പാളായി വിരമിക്കുന്ന എ.പി. ബാബുവിനുള്ള യാത്രയയപ്പും നടത്തുന്നു.


ആവളയിലേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ആവള ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മികവിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങളാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

മെയ് 5 വ്യാഴാഴ്ച്ച് നടക്കുന്ന ചടങ്ങ് കേരള പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ഐഡി ആന്റ് ഇഡബ്ല്യു അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എം. രാജി നിര്‍മ്മാണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം. കുഞ്ഞമ്മദ് സ്‌കൂള്‍ വികസന പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാബു പയ്യത്ത് അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ സത്യന്‍ ചോല വിദ്യാഭ്യാസമന്ത്രിക്കുള്ള ഉപഹാരം നല്‍കും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള കെ.വി. പദ്മനാഭന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍ പ്രിന്‍സിപ്പാള്‍ എ.പി. ബാബു ഏറ്റുവാങ്ങും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം. വിമല, കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം സി.എം. ബാബു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രബിത, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം കെ. അജിത, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ബിജു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി. മോനിഷ, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ബിജിഷ, എം.എം, രഘുനാഥ്, ആദില നിബ്രാസ്, ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം. ശൈലജ ദേവി, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി, ഹയര്‍ സെക്കന്ററി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ്, വടകര ഡിഇഒ സി.കെ. വാസു, വി.കെ. നാരായണന്‍, എം.കെ. സുരേന്ദ്രന്‍, കൊയിലോത്ത് ഗംഗാധരന്‍, ഒ. മമ്മു, കെ. അപ്പുക്കുട്ടി, ടി.കെ. രജീഷ്, പിടിഎ പ്രസിഡന്റ് ആംസിസ് മുഹമ്മദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുമാര്‍, എസ്എംസി ചെയര്‍മാന്‍ വി.കെ. പ്രദീപന്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ.സിന്ധു, സ്റ്റാഫ് സെക്രട്ടറി ലത്തീഫ്, എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും.

New building inauguration and farewell meeting at Avala Government Higher Secondary School

Next TV

Related Stories
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

Jul 8, 2025 05:50 PM

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു...

Read More >>
കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

Jul 8, 2025 04:50 PM

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ...

Read More >>
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍;  കോഴികളെ വിതരണം ചെയ്തു

Jul 8, 2025 03:50 PM

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; കോഴികളെ വിതരണം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള...

Read More >>
തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

Jul 8, 2025 02:42 PM

തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു...

Read More >>
തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

Jul 8, 2025 01:59 PM

തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട്...

Read More >>
ജന ജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം

Jul 8, 2025 01:34 PM

ജന ജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം

യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. സ്വകാര്യ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരെ വലിയ പ്രതിസന്ധിയാണ്...

Read More >>
Top Stories










News Roundup






//Truevisionall