---
title: "മൊബൈല്‍ ടവറിന് തീ പിടിച്ചു ; രക്ഷകരായി അഗ്‌നിശമന സേന "
english_title: "Mobile tower catches fire; Fireforce as rescuers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/40932/mobile-tower-catches-fire-fireforce-as-rescuers"
published_at: "2022-05-05T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62738b00ce139_FIRE1.jpg"
keywords: []
---

# മൊബൈല്‍ ടവറിന് തീ പിടിച്ചു ; രക്ഷകരായി അഗ്‌നിശമന സേന 

> **Lead Summary:** **പേരാമ്പ്ര** : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിക്കടുത്ത് കൂവപ്പൊയില്‍ മുതുക്കല്‍ ഖാലിദിന്റെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടവറിനാണ് തീ പിടിച്ചത്.

## Article Content

**പേരാമ്പ്ര** : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിക്കടുത്ത് കൂവപ്പൊയില്‍ മുതുക്കല്‍ ഖാലിദിന്റെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടവറിനാണ് തീ പിടിച്ചത്.

എയര്‍ടെല്‍, വൊഡാഫോണ്‍ - ഐഡിയ എന്നീ കമ്പനികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടവര്‍സൈറ്റില്‍ ചൊവ്വാഴ്ച്ച രാത്രി 11 മണിയോട് കൂടിയാണ് തീപിടിച്ചത്.

ഇടിമിന്നലില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) കെ.പി. വിജയന്റെ നേതൃത്ത്വത്തില്‍ പേരാമ്പ്ര നിലയത്തില്‍ നിന്നുമെത്തിയ അഗ്‌നിശമന സേന വെള്ളവും ഫോമും പമ്പ് ചെയ് തീ നിയന്ത്രണ വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/40932/mobile-tower-catches-fire-fireforce-as-rescuers)