---
title: "പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ "
english_title: "DYFI activists return the money to the owner of the purse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41856/dyfi-activists-return-the-money-to-the-owner-of-the-purse"
published_at: "2022-05-10T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a1c458524c_PBA3.jpg"
keywords: []
---

# പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര** : ചെമ്പ്ര റോഡ് പരിസരത്തില്‍ നിന്നും തിങ്കളാഴ്ച കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി മരുതേരിയിലെ നാല് യുവാക്കള്‍.

## Article Content

**പേരാമ്പ്ര** : ചെമ്പ്ര റോഡ് പരിസരത്തില്‍ നിന്നും തിങ്കളാഴ്ച കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി മരുതേരിയിലെ നാല് യുവാക്കള്‍.

പന്തിരിക്കര നിവാസിയായ ജിഷ്ണുവിന്റെ പേഴ്‌സ് തിങ്കളാഴ്ച വൈകുന്നേരമാണ് ചെമ്പ്ര റോഡ് പരിസരത്തുവച്ച് കാണാതാവുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇത് ശ്രദ്ധയില്‍പെട്ട അശ്വിന്‍രാജ്, അബിന്‍, ആദര്‍ശ്, ബവിത്ത് എന്നിവര്‍ ഉടമസ്ഥനെ കണ്ടെത്തി പേഴ്‌സ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

നാലുപേരും മരുതേരിയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41856/dyfi-activists-return-the-money-to-the-owner-of-the-purse)