പാലേരി: പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും ജനസേവന കൂട്ടായ്മകളും വിദ്വേഷ പ്രചരണത്തിന്റെ പ്രതിസന്ധി കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തു പകരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ചികിത്സാരംഗത്ത് സര്‍ക്കാറുകള്‍ കൂടുതല്‍ വിഹിതം ചെലവഴിച്ചില്ലെങ്കില്‍ ഏറ്റവും സാധാരണക്കാരായ ആളുകളായിരിക്കും കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാലിയേറ്റീവിന്റെ മൂന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ.സി ഷൈജലിന്റെ പാവനസ്മരണക്ക് സമര്‍പ്പിച്ച മെഡിക്കല്‍ വാഹനത്തിന്റെ താക്കോല്‍ പിതാവ് പി.കെ.സി അബ്ദുസ്സലാം ഹമീദ് വാണിയമ്പലത്തിന് കൈമാറി.
60 പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ പ്രഖ്യാപനം പി.പി. അമ്മതിന് കാര്‍ഡ് കൈമാറി പി.സി ഭാസ്‌കരന്‍ നിര്‍വഹിച്ചു. റസാഖ് പലേരി അധ്യക്ഷനായി. കെ.എം. അഭിജിത്ത്, എം.കെ. ഫാത്തിമ, ജാനു മുഞ്ഞോറ, അബ്ദുല്ല സല്‍മാന്‍, പി.എസ്. പ്രവീണ്‍ കുമാര്‍, സി.എം. മുനീര്‍, ലബീബ് കായക്കൊടി, പി.കെ. ഇബ്രാഹിം, വി.എം. മൊയ്തു, ചാലില്‍ അശ്‌റഫ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും തണല്‍ വടകരയുടെ നേതൃത്വത്തില്‍ വൃക്കരോഗ നിര്‍ണയവും ക്വിക്ക് ഹെല്‍ത്ത് കെയര്‍ ചെറിയ കുമ്പളത്തിന്റെ മേല്‍ നോട്ടത്തില്‍ ആരോഗ്യ പരിശോധനകളും നടത്തി.
ഡോ : നസീം റിപ്പോര്‍ട്ട് അവതരിച്ചു. ഹോം കെയറിന് നേതൃത്വം നല്‍കുന്ന ഡോ. സലാഹുദ്ദീനെ പരിപടിയില്‍ ആദരിച്ചു. പരിപാടിക്ക് എം.കെ. ഖാസിം സ്വാഗതവും വി. എം. നൗഫല്‍ നന്ദിയും പറഞ്ഞു.
Palliative groups will strengthen fraternal politics: Hameed Vaniyambalam