---
title: "തേനീച്ചക്കര്‍ഷക സംഗമം നടത്തി പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രം "
english_title: "Peruvannamoozhi Agricultural Science Center conducts bee farmers' meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43972/peruvannamoozhi-agricultural-science-center-conducts-bee-farmers-meeting"
published_at: "2022-05-20T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287b6236730b_youth congress attach.JPG"
keywords: []
---

# തേനീച്ചക്കര്‍ഷക സംഗമം നടത്തി പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രം 

> **Lead Summary:** **പേരാമ്പ്ര:** ലോക തേനീച്ച ദിനാചരണത്തിന്റെ ഭാഗമായി കൃഷിവിജ്ഞാന കേന്ദ്രം തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എ. ജോസുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ലോക തേനീച്ച ദിനാചരണത്തിന്റെ ഭാഗമായി കൃഷിവിജ്ഞാന കേന്ദ്രം തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എ. ജോസുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാതാകൃഷണന്‍ അദ്ധ്യക്ഷനായി. തേനീച്ചകളുടെ മഴക്കാല സംരക്ഷണത്തെക്കുറിച്ചും ചെറുതേനീച്ചകളെക്കുറിച്ചും ഹോര്‍ട്ടികോര്‍പ്പ് റിസോഴ്‌സ് പേഴ്‌സണ്‍ ജി.എസ് രാജീവ് വിദഗ്ധ ക്ലാസ് നടത്തി.

കെ.ടി. സുമേഷ്, വിനു കുര്യന്‍ ( തേനീച്ചക്കര്‍ഷകര്‍), ഡോ.കെ.എം. പ്രകാശ് (സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് - അഗ്രോണമി ) , ഡോ. കെ.കെ. ഐശ്വര്യ (സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് - സസ്യസംരക്ഷണം) എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തേനീച്ചക്കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43972/peruvannamoozhi-agricultural-science-center-conducts-bee-farmers-meeting)