പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്കു പേരാമ്പ്ര റോട്ടറി ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത പുതിയ കൗണ്ടറിന്റെ സമര്‍പ്പണം റോട്ടറി ക്ലമ്പ് ഡിസ്ട്രീക്ക് ഗവര്‍ണ്ണര്‍ ഡോ: രാജേഷ് സുബാഷ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്രയ്ക്ക് താക്കോല്‍ നല്‍കി സമര്‍പ്പണം നടത്തി.
ശശികുമാര്‍ പേരാമ്പ്രയുടെ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സജീവന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സുധീര്‍, തറുവൈ ഹാജി, സാജു മാസ്റ്റേഴ്‌സ്, ഷംസുദ്ദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, സ്റ്റാഫ് സിക്രട്ടറി വി.ഒ.അബ്ദുള്‍ അസീസ് ജെഎച്ച്‌ഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍ ഓഫീസര്‍ Dര്‍: പി.ആര്‍ ഷാമിന്‍ സ്വാഗതവും സിസ്റ്റര്‍ ജിമ ജിനില്‍ നന്ദിയും പറഞ്ഞു.
Rotary Club submits counter to Taluk Hospital Dialysis Center