Jun 6, 2022 09:21 PM

 പേരാമ്പ്ര: പേരാമ്പ്രയില്‍ മതിലിടിഞ്ഞ് മധ്യവയസ്‌ക്കന്‍ മരിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാര്യം ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ പുറത്തെടുത്ത് ആശപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരുതോറമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പ് (67) ആണ് മരിച്ചത്. ഇന്ന് വൈകന്നേരം 6.30 ഓടെയാണ് അപകടം. വീടിനോട് ചേര്‍ന്ന് ചെങ്കല്‍ മതില്‍ ഇടിഞ്ഞ് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു.

വീടിന് സമീപം നില്‍ക്കുമ്പോള്‍ അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ചെങ്കല്‍ മതില്‍ ഇയാളുടെ ദേഹത്തേക്ക് പതിക്കുകയും പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയുമായിരുന്നു.

പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ കണ്ടെത്തി. ദേഹത്ത് പതിച്ച കല്ലുകളും മണ്ണും നീക്കം ചെയ്ത ശേഷമാണ് ഇയാളെ കണ്ടെത്തിയത്. അപകടം സംഭവിച്ച് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്.

ഈ സമയം ജീവനുണ്ടായിരുന്നു. വീടിന്റെ ചുമര്‍ പൊളിച്ച് മാറ്റിയയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനും മതിലിനിലും ഇടയില്‍ കുരുങ്ങിയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

വെളിച്ചക്കുറവും ഇടുങ്ങിയ സ്ഥലവും രക്ഷ പ്രവര്‍ത്തനം വൈകാന്‍ കാരണമായി. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍മാരായ എ. ഹബീബുള്ള, ശ്രീജിത്ത്, പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. പ്രേമന്‍, അസിസ്റ്റന്റ് ഓഫീസര്‍മാരായ ഭക്തവത്സലന്‍, പി. വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും അഗ്‌നിശമന സേനയും പട്ടണത്തിലെ ചുമട്ട് തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പേരാമ്പ്ര ഇഎംഎസ് സഹരകണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

A middle-aged man dies after being hit by a wall in Perambra

Next TV

Top Stories