പേരാമ്പ്ര: രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ്സ് സ്റ്റാന്റില്‍ പ്രതിഷേധ സായാഹ്നം നടത്തി.
ജില്ലാ സെക്രട്ടറി ടി.കെ. ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി. കെ.കുഞ്ഞിക്കണ്ണന്‍, പി.എം.രാമദാസ്, കെ. അഭിലാഷ്, പി. ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
CITU Perambra Area Committee in solidarity with the peasant struggle