കായണ്ണ: നാടെങ്ങും നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായി. ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം മുത്തപ്പന്‍ മഠപ്പുര നവരാത്രി മഹോത്സവം തുടക്കമിട്ടു. ഇന്ന് ഗ്രന്ഥം വയ്പ്പ് പൂജ ആരംഭിച്ചു. നാളെ രാവിലെ വിശേഷല്‍ പൂജ, ആയുധപൂജ എന്നിവ ഉണ്ടായിയിക്കും. 15 നു രാവിലെ വാഹനപൂജ, നവഗ്രഹപൂജ, ഗ്രന്ഥം എടുപ്പ്, സഹസ്രനാമ പുഷ്പാഞ്ജലി(സര്‍വ്വശ്യരപൂജ ) എന്നിവയും ഉണ്ടായിരിക്കും.

കോട്ടൂര്‍: കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവരാത്രി ആഘോഷ പരിപാടികള്‍ ആരംഭിച്ചു. നാളെ സരസ്വതി പൂജ, ഗ്രന്ഥം വെപ്പ് പൂജ, വിശേഷാല്‍ പൂജകള്‍ 15ന് കാലത്ത് വാഹനപൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്, 10 മണിക്ക് ജനറല്‍ ബോഡിയോഗവും പുതിയ ഭരണസമിതി രൂപീകരണവും നടക്കും.
Navratri celebrations began with devotion across the country