---
title: "സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തര വിറക്കി "
english_title: "The government has ordered the issuance of certificates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51037/government-orders-issuance-of-plus-one-sports-quota-and-certificates-for-grace-marks-to-swimmers"
published_at: "2022-06-25T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6e201c0f88_1_n.jpg"
keywords: []
---

# സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തര വിറക്കി 

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശന സമയത്ത് നീന്തല്‍ കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തര വിറക്കി.

## Article Content

**കോഴിക്കോട്:** കോഴിക്കോട് പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശന സമയത്ത് നീന്തല്‍ കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തര വിറക്കി.

അക്വാട്ടിക് അസോസിയേഷനും ദേശീയ നീന്തല്‍ ഫെഡറേഷനും സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്, ദക്ഷിണ മേഖലാ ചാമ്പ്യന്‍ഷിപ്പ്, ദേശീയ ചാമ്പ്യന്‍ഷിപ്പ്, ജില്ലാ, സംസ്ഥാന, ദേശീയ സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

എന്നാല്‍ നീന്തല്‍ പ്രാവീണ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കൈവശം ഇല്ലാത്തവര്‍ അപേക്ഷ തരുന്നമുറയ്ക്ക് കുട്ടികളുടെ നീന്തല്‍ പ്രാവീണ്യം പരിശോധിക്കുന്നതിനായി ജില്ലാതലത്തില്‍ കോച്ചുമാര്‍ അടക്കം നിരീക്ഷിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.

കോഴിക്കോട് സ്‌പോര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കാവ് സ്വിമ്മിങ് പൂളിലാണ് നീന്തല്‍ പ്രാവീണ്യം നിരീക്ഷിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക. രാവിലെ എട്ടുമുതല്‍ 12 വരെ യാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. 100-രൂപയാണ് ഫീസ്. 0495 2722593

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51037/government-orders-issuance-of-plus-one-sports-quota-and-certificates-for-grace-marks-to-swimmers)