മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്
Jun 25, 2022 07:29 PM | By RANJU GAAYAS

പേരാമ്പ്ര: പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഐഡിയല്‍ ഐടിഐയില്‍ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു. സി.കെ സാജു മാസ്റ്റേഴ്‌സ് അധ്യക്ഷനായി. പരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക സാമൂഹ്യവ്യവസ്ഥയില്‍ നമുക്കു വേണ്ടാത്തത്തിനോട് നോ പറയാന്‍ കുട്ടികള്‍ക്ക് വേണ്ട ആര്‍ജ്ജവത്തെക്കുറിച്ചും അച്ഛനമ്മമാര്‍ അവരെ ആ രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട തിന്റെ പ്രാധാന്യത്തെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നിയമപരമായി നേടേണ്ടിവരുന്ന വശങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികളെ ബോധവാന്മാരാക്കി.

കൂരാച്ചുണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോസഫ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തംഗം മിനി പൊന്‍പറ, അസിസ്റ്റന്റ് ഗവര്‍ണര്‍ എം ഷംസുദ്ദീന്‍, എന്‍.പി സുധീഷ്, കെ വത്സരാജ്, വൈ.എം റഷീദ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

കുട്ടികള്‍ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ വി.എസ് ലിഷ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിനിധി വി.സി പ്രണവ് ചടങ്ങിന് നന്ദി പറഞ്ഞു.

No drugs; Perambra Rotary Club organized a drug free class

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories