---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ആര്‍ രവീന്ദ്രന്‍ നിര്യാതനായി "
english_title: "Former Chakkitapara Grama Panchayat Vice President and CPM leader R Raveendran has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51954/former-chakkitapara-grama-panchayat-vice-president-and-cpm-leader-r-raveendran-has-passed-away"
published_at: "2022-06-29T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc84f3058f4_youth_congress_attach.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ആര്‍ രവീന്ദ്രന്‍ നിര്യാതനായി 

> **Lead Summary:** **മുതുകാട്: **ചക്കിട്ടപാറ ഗ്രാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവും പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയുമായിരുന്ന മുതുകാട് രാരാറ്റേമ്മല്‍ ആര്‍ രവീന്ദ്രന്‍ നിര്യാതനായി.

## Article Content

**മുതുകാട്: **ചക്കിട്ടപാറ ഗ്രാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവും പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയുമായിരുന്ന മുതുകാട് രാരാറ്റേമ്മല്‍ ആര്‍ രവീന്ദ്രന്‍ നിര്യാതനായി.

സിപിഐ(എം) മുതുകാട് എ ബ്രാഞ്ചംഗമാണ്. ദീര്‍ഘകാലം സിപിഐ (എം) കടിയങ്ങാട്, ചക്കിട്ടപാറ, മുതുകാട് ലോക്കല്‍ കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയില്‍ ഡിഐആര്‍ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് ഒരു മാസക്കാലം വിവിധ ലോക്കപ്പുകളിലും, കക്കയം ക്യാമ്പിലും പൊലീസിന്റെ മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ട്.

തുടര്‍ന്ന് മിസ പ്രകാരം 151 ദിവസം ജയില്‍വാസവും അനുഭവിച്ചു. സംസ്‌കാരം നാ്െള വെകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ഭാര്യ ലീല. മക്കള്‍ ഷൈജു ( ഇന്ത്യന്‍ ആര്‍മി, പഞ്ചാബ്), ഷിജു (സിപിഐഎം മുതുകാട് എ ബ്രാഞ്ച് കമ്മിറ്റി അംഗം), ഷാജി (ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് ).

മരുമക്കള്‍ സവിത (കുറ്റ്യാടി), അഞ്ജു (കാഞ്ഞിരപ്പള്ളി), അശ്വതി ( കൂട്ടാലിട). സഹോദരങ്ങള്‍ ശ്രീധരന്‍ (മുതുകാട്), ശശിധരന്‍ (പിള്ളപെരുവണ്ണ), സരസന്‍ (മുതുകാട്), അനില (വടകര), പരേതരായ ദാക്ഷായണി, ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51954/former-chakkitapara-grama-panchayat-vice-president-and-cpm-leader-r-raveendran-has-passed-away)