---
title: "ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ സംഗീത സഭ ആരംഭിച്ചു "
english_title: "Sangeetha Sabha started at Cheruvannur Sabarmati Study and Research Center for Arts and Culture"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53748/sangeetha-sabha-started-at-cheruvannur-sabarmati-study-and-research-center-for-arts-and-culture"
published_at: "2022-07-08T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c82027179da_san1.jpg"
keywords: []
---

# ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ സംഗീത സഭ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ സംഗീത സഭ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറില്‍ സംഗീത സഭ ആരംഭിച്ചു.

സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ ഗായകനും സംഗീത സംവിധായകനുമായ പ്രേംകുമാര്‍ വടകര സംഗീത സഭയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എന്‍. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ബാലന്‍, ആഷോ സമം, ഗ്രീന്‍ ക്ലീന്‍ കേരള പ്രതിനിധി യു.കെ. ഷജില്‍, മനോജ് രാമത്ത്, ജിനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സബര്‍മതി പ്രിന്‍സിപ്പാളും ഗായകനുമായ സത്യന്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ സംഗീത സഭയുടെ പ്രഥമ സംഗീത കച്ചേരി അരങ്ങേറി.

എം. കുട്ടികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സബര്‍മതി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് ഗോപാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53748/sangeetha-sabha-started-at-cheruvannur-sabarmati-study-and-research-center-for-arts-and-culture)