---
title: "കക്കയം ഡാമില്‍ ജലനിരപ്പ് വര്‍ദ്ധന; വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത, ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ "
english_title: "Water level rise in Kakkayam Dam; The executive engineer said that there is a possibility of water spillage and caution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54785/water-level-rise-in-kakkayam-dam-the-executive-engineer-said-that-there-is-a-possibility-of-water-spillage-and-caution"
published_at: "2022-07-13T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cef38a87321_547sn5ko_copy.jpg"
keywords: []
---

# കക്കയം ഡാമില്‍ ജലനിരപ്പ് വര്‍ദ്ധന; വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത, ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ 

> **Lead Summary:** **പേരാമ്പ്ര:** കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ വര്‍ദ്ധിച്ച് റെഡ് അലേര്‍ട് ലെവലിന് മുകളില്‍ എത്തിയതിനാല്‍ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 25 ക്യൂബിക് മീറ്റര്‍ എന്ന അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉണ്ട്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടക്ക് മഴ പെയ്യുന്നുമുണ്ട്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ 20 സെന്റീമീറ്റര്‍ ഓളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

## Article Content

**പേരാമ്പ്ര:** കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ വര്‍ദ്ധിച്ച് റെഡ് അലേര്‍ട് ലെവലിന് മുകളില്‍ എത്തിയതിനാല്‍ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 25 ക്യൂബിക് മീറ്റര്‍ എന്ന അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉണ്ട്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടക്ക് മഴ പെയ്യുന്നുമുണ്ട്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ 20 സെന്റീമീറ്റര്‍ ഓളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

ആവശ്യമെങ്കില്‍ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഘട്ടം ഘട്ടമായിട്ട് വര്‍ദ്ധിപ്പിക്കുന്നതാണ്.അതുകൊണ്ട് കുറ്റ്യാടി പുഴക്ക് ഇരു കരങ്ങളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54785/water-level-rise-in-kakkayam-dam-the-executive-engineer-said-that-there-is-a-possibility-of-water-spillage-and-caution)