---
title: "രോഗികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒരുങ്ങി സുരക്ഷ പെയിന്‍ &പാലിയേറ്റിവ് ചെറുവണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Secura Pain & Palliative has started operations in Cheruvannur to provide safety to patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/57514/secura-pain-palliative-has-started-operations-in-cheruvannur-to-provide-safety-to-patients"
published_at: "2022-07-26T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e01c97c1fe2_547sn5ko_copy.jpg"
keywords: []
---

# രോഗികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒരുങ്ങി സുരക്ഷ പെയിന്‍ &പാലിയേറ്റിവ് ചെറുവണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച സുരക്ഷ പെയിന്‍ &പാലിയേറ്റിവിന്റെ ഓഫീസ് ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി ടി. മനോജ് അധ്യക്ഷനായി. സെക്രട്ടറി ടി.പി ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച സുരക്ഷ പെയിന്‍ &പാലിയേറ്റിവിന്റെ ഓഫീസ് ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി ടി. മനോജ് അധ്യക്ഷനായി. സെക്രട്ടറി ടി.പി ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സുരക്ഷ ജനറല്‍ കണ്‍വീനര്‍ പി. അജയകുമാര്‍ സുരക്ഷ പദ്ധതിയെ പറ്റി വിശദീകരിച്ചു. പാര്‍ട്ടി ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് വിഭവ സമാഹരണം ഏറ്റുവാങ്ങി. കിടപ്പിലായ രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കെ.പി ബിജു വിതരണം ചെയ്തു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രവിത, ഡോ. ചൈതന്യ എസ്.ആര്‍, ഡോ. സി.കെ വിനോദ്, എന്‍.ആര്‍. രാഘവന്‍, എ.കെ. ഉമ്മര്‍, പി.സി നിധീഷ്, കെ. രാജന്‍, വി.കെ. മൊയ്തു, ടി.എം ഹരിദാസ്, എം.എം. മൗലവി, കെ.കെ. ജിനില്‍, ആര്‍. കുഞ്ഞബ്ദുള്ള, എന്‍.കെ. നാരായണന്‍, സി.കെ. പ്രഭാകരന്‍, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സുരക്ഷ ചെയര്‍മാന്‍ വി.കെ. അമാനത്ത് സ്വാഗതവും വി.കെ മോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/57514/secura-pain-palliative-has-started-operations-in-cheruvannur-to-provide-safety-to-patients)