പേരാമ്പ്ര : സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പേരാമ്പ്ര ജിയുപി സ്കൂള്‍ ശുചീകരണം നടത്തി.
ഡിവൈഎഫ്ഐ പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
കോവിഡ് കാരണം സ്കൂളുകളെല്ലാം കുറേ കാലമായി അടച്ചിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
കാരണം അടച്ചിട്ട ക്ലാസ് മുറികള്‍ക്കകത്ത് പല ജീവികളും വന്ന് കുട് കൂട്ടാനും താമസിക്കാനും സാധ്യതയുണ്ട്.
നമ്മുടെ മക്കളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നതിനു മുന്‍പ് സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്.
ഇതിനായി ഡിവൈഎഫ്ഐ പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് മുന്നുട്ടിറങ്ങുകയായിരുന്നു.
ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ് ശുചീകരണം ഉദ്ഘാടനം ചെയ്തു.
പി.സി. സജിദാസ്, കെ.ടി. സുധാകരന്, കെ.എന്‍. നിജിന്‍, കെ. ജിഷ എന്നിവര്‍ നേതൃത്വം നല്കി.
DYFI activists clean Perambra GUP School