പേരാമ്പ്ര : കഴിഞ്ഞ ദിവസം മുതല്‍ കാണാതായി ഇന്ന് പൊലീസില്‍ ഹാജരായ ഗ്രാമ പഞ്ചായത്തംഗമായ യുവതിയെ കോടതി ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് അയച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആദില നിബ്രാസിനെയാണ് കോടതി ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് അയച്ചത്. ആഗസ്ത് 1 മുതല്‍ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് യുവതിക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനൊപ്പം ഇന്ന് കാലത്ത് മേപ്പയൂര്‍ പൊലീസില്‍ ഹാജരാവുകയായിരുന്നു. തങ്ങള്‍ വിവാഹിതരാണന്ന് ഇവര്‍ പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ പേരാമ്പ്ര മജിസ്‌ടേറ്റിന് മുമ്പാകെ ഹാജരാക്കി.
തന്നെ ആരു തട്ടി കൊണ്ട് പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവതി അറിയിച്ചു. താന്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് കോടതിയെ അറിയിച്ചെങ്കിലും യുവതിക്ക് ശാരീരിക അസ്ഥാസ്ഥ്യമുണ്ടെന്നും വൈദ്യസഹായം ആവശ്യമുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി യുവതിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ടുകയായിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം പയ്യോളി കോടതിയില്‍ ഹാജരാക്കാനും പൊലീസിന് നിരുദ്ദേശം നല്‍കി. യുവതിയെ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി.
The woman, a member of Cheruvannur village panchayat, who returned missing, was sent to a short stay home