മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റില്‍

മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റില്‍
Aug 13, 2022 11:49 AM | By SUBITHA ANIL

 പേരാമ്പ്ര : മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍.

നരേന്ദ്ര ദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ മകന്‍ അമ്പലക്കുന്ന് അനില്‍ ( 36 ) നെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു.

സംശയത്തെ തുടര്‍ന്ന് ഇന്നലെ കാലത്ത് കസ്റ്റഡിയില്‍ എടുത്ത അനീഷിന്റെ അറസ്റ്റ് രാത്രി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജു രേഖപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച കാലത്താണ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനു (55) നെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മരിച്ച ജാനുവും മൂത്ത മകന്‍ അനീഷുമായി നിരന്തരം വഴക്ക് ഉണ്ടാവാറുള്ളതായും ചൊവ്വാഴ്ച രാത്രിയിലും വീട്ടില്‍ നിന്ന് ബഹളം കേട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു.

മകന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ജാനുവിനെയാണ് കാലത്ത് മരിച്ച നിലയില്‍ കണ്ടതായ് ബന്ധുക്കള്‍ പറഞ്ഞത്. പൊലീസിനോട് പരസ്പര വിരുദ്ധമായ മൊഴിയും മരിച്ച ജാനുവിന്റെ ശരീരത്തില്‍ കണ്ട പാടുകളുനാണ് അനീഷിനെ അറസ്റ്റിനിടയാക്കിയത്.

രണ്ട് വര്‍ഷം മുമ്പ് അമ്മയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയുമാണ് അനീഷ്.

Mutukad tribal woman's death: son arrested

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories