പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി.

ആഗസ്ത് 13, 14, 15 തീയ്യതികളിലായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബ്ലോക്ക് പരിധിയിലെ എല്‍പി, യുപി. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരങ്ങള്‍, ഉപന്യാസമത്സരങ്ങള്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, വജ്രജൂബിലി കലാകാരന്‍മാരുടെ പരിപാടികള്‍, അംഗന്‍വാടികളില്‍ വര്‍ണ്ണോത്സവം, ചിത്രരചനാ മത്സരം എന്നിവ നടത്തപ്പെടുന്നു.
പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര ദിനാചരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. പി. ബാബു അധ്യക്ഷത വഹിച്ചു.
ഇവാന്‍ ചികിത്സ സഹായ നിധിയിലേക്ക് എരവട്ടൂര്‍ അംഗനവാടി സമാഹരിച്ച തുക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.കെ. പാത്തുമ്മ ഏറ്റുവാങ്ങി.
ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.കെ. പാത്തുമ്മ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, ബേ്ളാക്ക് പഞ്ചായത്തംഗം സി.എം. സനാതനന്‍, ശിശു വികസന ഓഫീസര്‍ കെ. ദീപ, ബിആര്‍സി ട്രയിനര്‍ കെ. സത്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്തംഗം കെ കെ ലിസി നന്ദിയും പറഞ്ഞു. ഇന്ന് പേരാമ്പ്ര റീജ്യണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ അഗന്‍വാടി, ആശാ വര്‍ക്കര്‍മാരുടെയും വജ്ര ജൂബിലി കലാകാരന്‍മാരുടെ സംഗമവും കലാപരിപാടികളുമാണ് നടന്നത്.
Perampra Block Panchayat started Independence Day celebrations