പേരാമ്പ്ര : മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലിന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ. പ്രദീപനെയും തെരഞ്ഞെടുത്തു. ആഗസ്റ്റ് 15 നോട് അനുബന്ധിച്ച് പുറത്തിറക്കിയ ലിസ്റ്റിലാണ് പേരാമ്പ്രയിലെ ഈ പൊലീസ് ഓഫീസറും ഇടം പിടിച്ചത്.

കേരള പൊലീസ് 1999 എംഎസ്പി ബാച്ചിലെ അംഗമായ ഇദ്ദേഹം ഇപ്പോള്‍ സ്പഷ്യല്‍ ബ്രാഞ്ചില്‍ എഎസ്ഐയായി സേവനമനുഷ്ഠിക്കുകയാണ്. ദീര്‍ഘകാലം ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ സേവനമനുഷ്ഠിച്ച പ്രദീപന്‍ നിരവധി ലഹരിവേട്ടകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് സേനക്ക് സഹായകമായിട്ടുണ്ട്. കോഴിക്കോട് സിറ്റി ട്രാഫിക്, പേരാമ്പ്ര, പെരുവണ്ണാമൂഴി സ്റ്റേഷനുകളില്‍ കേരള പൊലീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെമ്പനോട ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ മികച്ച പരിശീലകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വേളം തിരുത്തോം തൊടിയില്‍ പരേതനായ ശങ്കരന്‍ നമ്പ്യാരുടെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ സുമിത. മക്കളായ നേഹ പ്രദീപ് മാനന്തവാടി അരാമിയ ഇന്റനാഷണല്‍ സ്‌ക്കൂളില്‍ പ്ലസ്ടുവിനും ഹിമ പ്രദീപ് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌ക്കൂളില്‍ ഏഴാം ക്ലാസിലും പഠിക്കുന്നു.
ASI of Perampra Police Station. Chief Minister's Police Medal for k Pradeepan