പേരാമ്പ്ര: സ്‌കൂട്ടറില്‍ കടത്തിയ 12 കുപ്പി വിദേശ മദ്യം പേരാമ്പ്രയില്‍ വച്ച് പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് ഇന്നലെ രാത്രി ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് KL 56 G 5958 ഹോണ്ട ആക്റ്റീവാ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.
ചങ്ങരോത്ത് വില്ലേജില്‍ ആവടുക്ക ദേശത്ത് കിളച്ചപ്പറമ്പത് അരവിന്ദന്‍ എന്നയാളയും വാഹനവും കസ്റ്റഡിയില്‍ എടുത്തു. പ്രിവേന്റീവ് ഓഫീസര്‍ പി.കെ സബീറലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജു, ഷാജി, അനൂപ് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
12 bottles of foreign liquor smuggled on a scooter were seized in Perampra