പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കിലെ മലയോര വില്ലേജുകള്‍ കൂട്ടിച്ചേര്‍ത്തു പേരാമ്പ്ര ആസ്ഥാനമായി മലയോര താലൂക്ക് രൂപീകരിക്കണമെന്ന് കെആര്‍ഡിഎസ്എ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വി.ജി ശ്രീജിത്ത് അധ്യക്ഷനായി. കെആര്‍ഡിഎസ്എ സംസ്ഥാന കമ്മിറ്റി അംഗം അഖിലേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി മണി, അനില്‍ ചുകോത്ത്, ജില്ലാ കമ്മിറ്റി അംഗം ഡി രഞ്ജിത്ത്, പി.ജി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മേഖലാ പ്രസിഡണ്ട് വി.ജി ശ്രീജിത്ത്, സെക്രട്ടറി പ്രശാന്ത് ലാല്‍, ട്രഷറര്‍ പി രഞ്ജിത്ത് എന്നിവരെ തെരഞ്ഞെടുത്തു.
Hill taluk should be formed as the headquarters of Perambra: KRDSA Regional Conference