---
title: "പേരാമ്പ്ര കല്ലോട് ടിപ്പര്‍ തീയിട്ട കേസില്‍ യുവാക്കള്‍ അറസ്റ്റില്‍ "
english_title: "Youths arrested in Perampra Kallode tipper fire case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71423/youths-arrested-in-perampra-kallode-tipper-fire-case"
published_at: "2022-09-28T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633480a04e88c_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര കല്ലോട് ടിപ്പര്‍ തീയിട്ട കേസില്‍ യുവാക്കള്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര :** ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര കല്ലോട് വീടിന്റെ സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് തീയിട്ട സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേനോളി വെങ്ങളത്ത് അല്‍ത്താഫ് , പേരാമ്പ്ര ഉണ്ണിക്കുന്ന് ചാല്‍ രയരോത്ത് വിപിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര :** ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര കല്ലോട് വീടിന്റെ സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് തീയിട്ട സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേനോളി വെങ്ങളത്ത് അല്‍ത്താഫ് , പേരാമ്പ്ര ഉണ്ണിക്കുന്ന് ചാല്‍ രയരോത്ത് വിപിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് പേരാമ്പ്ര കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇന്ന് കാലത്ത് 5.30 ഓടെയാണ് സംഭവം. കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വാരിയര്‍ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിര്‍ത്തിയിട്ട കെ.എല്‍ 77 എ 9347 എസ് എം എല്‍ ടിപ്പറാണ് ഇന്ന് കാലത്ത് 5.30 യോടെ തീയിട്ടത്.

പ്രതികളെ കുറിച്ച് പരാതിക്കാരന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71423/youths-arrested-in-perampra-kallode-tipper-fire-case)