ചക്കിട്ടപാറ: ചക്കിട്ടപാറ ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ശില്‍പ്പശാലയും വളണ്ടിയര്‍ പരിശീനവും നടത്തി. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

ഇഛാശക്തി കൊണ്ട് പരിമിതികള്‍ മറി കടന്നുള്ള മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനു രാഷ്ട്രപതിയില്‍ നിന്നു ദേശീയ ഭിന്നശേഷി - ശാക്തീകരണ അവാര്‍ഡ് നേടിയ ഡോ. എം. എ ജോണ്‍സനെ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
ശാന്തി പാലീയേറ്റീവ് കെയര്‍ പ്രസിഡന്റ് കെ.ഒ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, മെമ്പര്‍ രാജേഷ് തറവട്ടത്ത്, ശാന്തി പാലീയേറ്റീവ് കെയര്‍ ഭാരവാഹികളായ ബോബി ഓസ്റ്റിന്‍, ശ്രീധരന്‍ പെരുവണ്ണാമൂഴി, ജോസ് തോണക്കര, ആന്‍സുല പഴുക്കാകുളം, അബ്രഹാം പള്ളിത്താഴത്ത് സംസാരിച്ചു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് ജില്ലാ ചെയര്‍മാന്‍ കെ.അബ്ദുള്‍ മജീദ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിച്ചു.
Let's hold together; A palliative care workshop was organized at Chakkittapara