തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്ക്
Oct 26, 2021 01:08 PM | By Perambra Editor

പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 

സാരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളെജിലും മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ നിലോത്ത് പാത്തുമ്മയുടെ വീട്ടില്‍ ഇന്ന് തൊഴിലുറപ്പ് പണിക്കിടയാണ് തൊഴിലുറപ്പ് തൊഴിലാളികളെ കടന്നലാക്രമിച്ചത്. 

പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കം ചെയ്യുന്നതിനിടയാണ് കടന്നല്‍ കൂടിളകിയത്. നീലോത്ത് ശാന്ത (48), നീലോത്ത് പാത്തുമ്മ (62), മീറങ്ങാട്ട് ശാരദ(58), വാഴക്കാമ്മൊമ്പൊയില്‍ ഷീജ (42), മീറങ്ങാട്ട് ഷിജി (37) മരുതോറെമ്മല്‍ ഷൈജ (38), ജയശ്രീ രാവാരിക്കണ്ടി (47), എടപ്പാറ ധന്യ (35), മീറങ്ങാട്ട് കാര്‍ത്ത്യായനി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓടി വീടുകളില്‍ അഭയം തേടിയതിനാലാണ് സാരമായ പരിക്ക് ഏല്കാതെ പലരും രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ പലരുടെയും ആഭരണങ്ങള്‍ നഷ്ടമായതായി പറയുന്നു.

പരിക്കേറ്റവരില്‍ നീലോത്ത് പാത്തുമ്മ (62), മീറങ്ങാട്ട് ശാരദ(58) എന്നിവർ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി.

Nine injured in wolf attack on guaranteed workers

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories

News Roundup

//Truevisionall