ന്യൂസ് ക്യാമറക്ക് പിന്നിലെന്തന്ന് അറിയാന്‍ ഈ പുസ്തകം വായിക്കുക

ന്യൂസ് ക്യാമറക്ക് പിന്നിലെന്തന്ന് അറിയാന്‍ ഈ പുസ്തകം വായിക്കുക
Oct 6, 2022 09:42 PM | By RANJU GAAYAS

 പേരാമ്പ്ര : ഒരു നല്ല വാര്‍ത്ത ചിത്രത്തിന് ന്യൂസ് ക്യാമറക്ക് പിന്നില്‍ ക്യാമറമാന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും വ്യക്തിപരമായ ജീവിതം പരിമിതപ്പെടുത്തി വേദനാപൂര്‍ണമായ നിമിഷങ്ങള്‍ പിന്നിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്തയുടെ സത്യം വിളിച്ചോതുന്ന ഒരു ക്യാമറാമാന്റെ ജീവിതാനുഭവങ്ങളുടെ നേര്‍ കാഴ്ചയാണ് കൈരളി ടിവി സീനിയര്‍ ക്യാമറമാനും വൈല്‍ഡ് വീഡിയോ ഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ പി.പി. സലീം രചിച്ച ന്യൂസ് ക്യാമറക്ക് പിന്നിലെന്ന പുസ്തകം.

പ്രേക്ഷകര്‍ക്കു മുന്നില്‍ നമുക്ക് പലതും മറച്ചു വെക്കാമെങ്കിലും ക്യാമറയുടെ മുന്നില്‍ ഒന്നും ഒളിക്കാന്‍ കഴിയില്ല. അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭരണകൂടം ഉറപ്പു നല്‍കുന്ന മിനിമം സുരക്ഷിതത്വം പോലും ജീവന്‍ പണയംവെച്ച തൊഴിലിലേര്‍പ്പെടുന്ന ന്യൂസ് ക്യാമറാമാന്മാര്‍ക്ക് ലഭിക്കുന്നില്ല.

അന്താരാഷ്ട്ര രംഗത്തെയത്ര ഭീകരത നേരില്‍ അനുഭവിക്കുന്നില്ലെങ്കിലും കേരളത്തിലെ ക്യാമറാമാന്മാരും അരക്ഷിതരാണ്. അതു തന്നെയാണ് ക്യാമറാമാന്മാരുടെ അപകടകരമായ തൊഴില്‍ സാഹചര്യത്തെക്കുറിച്ച് പുസ്തകം രചിക്കാന്‍ സലീമിനെ പ്രേരിപ്പിച്ചത്.

ദൃശ്യങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിക്കാന്‍ കളിയും ഭക്ഷണവും ഉറക്കവുമൊഴിച്ച് വിഷമകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ക്യാമറാമാന്മാരെ വെളിച്ചത്തേക്ക് കൊണ്ടുവരാനുള്ള ഇദ്ദേഹത്തിന്റെ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു പുസ്തകം.

മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്കും അറിയാനുള്ള നല്ലൊരു കൃതിയാണ് ന്യൂസ് ക്യാമറക്ക് പിന്നിലെന്ന പുസ്തകം.

പേരാമ്പ്ര പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര മനോരമ റിേപ്പാര്‍ട്ടര്‍ എന്‍.പി. വിധുവിന് നല്‍കി പ്രകാശനം ചെയ്തു.

പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. സുരേഷ് ബാബു, പ്രശാന്ത് പാലേരി, ഇ. ബാലകൃഷ്ണന്‍, ഉഷ.സി. നമ്പ്യാര്‍, വി.കെ. മൊയ്തീന്‍, ദേവരാജ് കന്നാട്ടി, ഇ.എം ബാബു, കീഴലത്ത് കുഞ്ഞിരാമന്‍, സി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ പി.പി. സലീം മറുമൊഴി നേര്‍ന്നു.

Read this book to know what's behind the news camera

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>