നോക്ക് കൂലി കൊടുത്തില്ല, കൊയിലാണ്ടിയില്‍ യുവാവിനെ മര്‍ദ്ദിച്ച് ചുമട്ടുതൊഴിലാളികള്‍

നോക്ക് കൂലി കൊടുത്തില്ല, കൊയിലാണ്ടിയില്‍ യുവാവിനെ മര്‍ദ്ദിച്ച് ചുമട്ടുതൊഴിലാളികള്‍
Oct 27, 2021 07:02 PM | By Perambra Editor

കൊയിലാണ്ടി: നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ ഏഴു കുടിക്കല്‍ തെക്കപുരയില്‍ സനില്‍കുമാറിനെ(38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസ്സില്‍ കൊടുത്തയച്ച സാധനത്തിന് ബസ്സ്റ്റാന്റില്‍ വെച്ച് നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു. പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും ഇറക്കുന്നതിനെ ചൊല്ലി വാക് തര്‍ക്കമുണ്ടായി.

ഒടുവില്‍ 30 രൂപ കൊടുത്തെങ്കിലും പിന്നീട് ആറോളം ചുമട്ടു തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്ന് സനില്‍കുമാര്‍ പറഞ്ഞു. പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിലും പരാതി പറഞ്ഞിരുന്നു. സ്വിമ്മിംഗ് പൂള്‍വര്‍ക്കുമായി ബന്ധപ്പെട്ട ഏകദേശം രണ്ടര കിലോയോളം ഉള്ള സ്‌കിമ്മര്‍ എന്ന സാധനമാണ് കൊടുത്തു വിട്ടതെന്നും അത് തിരിച്ച് നല്‍കിയില്ലെന്നും സനില്‍ പറഞ്ഞു.

ഷോള്‍ഡറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രയില്‍ ചികിത്സ തേടി.

Nock was not paid, and the young man was beaten by the porters in Koyilandy

Next TV

Related Stories
കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Jul 9, 2025 10:55 PM

കൂത്താളിയില്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

വില്‍പ്പനക്കായി കൊണ്ടുവരുകയായിരുന്ന 29 ഓളം വിദേശ മദ്യമാണ് ഇയാളില്‍ നിന്ന്...

Read More >>
ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

Jul 9, 2025 10:41 PM

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ അന്തരിച്ചു

ആവള മാനവക്ക് സമീപം താഴേകുറൂറ പാര്‍വതി അമ്മ...

Read More >>
മഹാത്മ കുടുംബ സംഗമം

Jul 9, 2025 10:10 PM

മഹാത്മ കുടുംബ സംഗമം

കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം...

Read More >>
സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

Jul 9, 2025 09:22 PM

സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്

ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സ്പെഷ്യല്‍ ഭിന്നശേഷി നിര്‍ണയ ക്യാമ്പ്...

Read More >>
ഉന്നതവിജയികളെ  അനുമോദിച്ചു

Jul 9, 2025 08:54 PM

ഉന്നതവിജയികളെ അനുമോദിച്ചു

നൊച്ചാട് മണ്ഡലം 167-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ...

Read More >>
കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

Jul 9, 2025 06:35 PM

കക്കയത്ത് പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ...

Read More >>
News Roundup






//Truevisionall