എ.വിയുടെ രാഷ്ട്രീയം കാലത്തെ അതിവര്‍ത്തിക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി

എ.വിയുടെ രാഷ്ട്രീയം കാലത്തെ അതിവര്‍ത്തിക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി
Oct 30, 2021 09:50 PM | By Perambra Editor

 മേപ്പയ്യൂര്‍: ജീവിച്ചു കൊണ്ടിരിക്കുന്ന കാലത്തിന്റെ പരിമിതികളെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ ഒരു ജനതയെ പ്രാപ്തമാക്കുന്ന രാഷ്ട്രീയ നിലപാടുകളിലൂടെ കാലത്തെ അതിവര്‍ത്തിച്ച മഹാന്നുഭാവനാണ് എ.വി അബ്ദുറഹിമാന്‍ ഹാജിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കും സമൂഹത്തിനും ആശ്വാസ തീരമായി മാറാന്‍ എ.വിക്ക് സാധിച്ചു. ദാര്‍ശനികമാനമുള്ള വാക്കും പ്രവൃത്തിയും മാത്രമേ എ.വി യില്‍ നിന്ന് ഉണ്ടായിട്ടുള്ളൂ. വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന മഹത് വചനം സ്വാംശീകരിച്ച എ.വി യോടൊപ്പമുള്ള പ്രവര്‍ത്തന കാലം ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.

എ.വിയുടെ പതിനാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരണാനന്തരം സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും എ വി യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നത് എന്നത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നുവെന്ന് പ്രഭാഷണം നടത്തിയ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

എം.എം അഷറഫ് സ്വാഗതം പറഞ്ഞു. എം.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. ചടങ്ങില്‍ കുന്നങ്ങാത്ത് മൊയ്തീന്‍, കെ.കെ കുഞ്ഞമ്മദ് ഹോണസ്റ്റി, സി.കെ ഇബ്രാഹിം തുടങ്ങിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.വി സാവിത്ത് സ്നേഹസമ്മാനം നല്‍കി.

എന്‍.പി ഹാഫിസ് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി രാജന്‍, പി.ടി രേഷ്മ, ഡോ.അബ്ദുള്‍ ബാസിത്ത് ഉപഹാരസമര്‍പ്പണം നടത്തി. ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ പ്രവീണ്‍ കുമാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, റഫീഖ് സകരിയ്യ ഫൈസി,പിയൂഷ് എം നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

അഹ്മദ് പുന്നക്കല്‍, എസ്.പി കുഞ്ഞമ്മദ്, ഏ.വി അബ്ദുള്ള, സി.പി.എ അസീസ്, മിസ്ഹബ് കീഴരിയൂര്‍, ലത്തീഫ് തുറയൂര്‍, പി.കെ അബ്ദുള്ള, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, വി.വി.എം ബഷീര്‍, എം.കെ ഫാരിസു റഹ്മാന്‍ തുടങ്ങി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ അനവര്‍ നന്ദിയും പറഞ്ഞു.

The politics of AV transcends time: PK Kunhalikutty

Next TV

Related Stories
നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

May 8, 2024 05:09 PM

നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി...

Read More >>
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

May 8, 2024 01:28 PM

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

May 8, 2024 10:04 AM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച...

Read More >>
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
Top Stories