ചെറുവണ്ണൂര്‍: ആവള ബ്രദേഴ്‌സ് കലാസമിതി ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ വലിയ കാഴ്ച്ചകള്‍ കാണാന്‍ ഒരുക്കിയ ബിഗ് സ്‌ക്രീന്‍ സൗകര്യം ആവളയിലെ ഫുട്‌ബോള്‍ പ്രേമികള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി.
ബിഗ് സ്‌കീന്‍ പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ടി രജീഷ് അധ്യക്ഷനായി. എം.എം രഘുനാഥ്, കെ.എം ബിജിഷ, ശോഭിഷ് തുടങ്ങിയ വാര്‍ഡ് മെമ്പര്‍മാരും എം. കുഞ്ഞമ്മദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ചടങ്ങില്‍ കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതവും രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു. മത്സരം കാണാന്‍ എത്തിയ മുഴുവന്‍ കായിക പ്രേമികള്‍ക്കും നാട്ടുകാര്‍ക്കും പായസ വിതരണവും നടന്നു.
Fans gathered to watch the fun in Qatar