ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മ സേന ഹരിത സേനാംഗങ്ങളെ ആദരിക്കുന്നു

ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മ സേന ഹരിത സേനാംഗങ്ങളെ ആദരിക്കുന്നു
Nov 24, 2022 05:38 PM | By SUBITHA ANIL

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മ സേന ഹരിത സേനാംഗങ്ങളെ ആദരിക്കുന്നു.

മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനു വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് ശുചിത്വമിഷന്‍ രൂപീകരിച്ചിട്ടുള്ളത്.

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായുള്ള കേരളം ഉത്തരവാതിത്വ ബാധമുള്ള ജനതയുടെ പങ്കാളിത്വത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യ സംസ്‌ക്കരണ കര്‍മ്മ പദ്ധതിയുടെ ലക്ഷ്യം. മാലിന്യവും ഒരു മഹാമാരിയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരള മിഷന്റെയും കുടുംബശ്രീയുടെയും ശുചിത്വ മിഷന്റെയും  ഭാഗമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ ശുചിത്വമിഷനും സംയുക്തമായി  ആദരിക്കുന്നു.

നാളെ കാലത്ത് 9 മണിക്ക് റീജിയണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിക്കും.

എഡിസി ജില്ലാ കോ-ഓഡിനേറ്റര്‍ ശുചിത്വമിഷന്‍ കെ.എം. സുനില്‍കുമാര്‍്് മുഖ്യപ്രഭാഷണം നടത്തും.

ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണൻ  ബ്ലോക്ക് തല റിപ്പോര്‍ട്ട് അവതരണം ക്രോഡീകരണവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി. രാജീവൻ  വ്യക്തിത്വ വികസനം നേതൃത്വ പരിശീലനവും നടത്തും.

വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

Block Panchayat Harita Karma Sena honors Harita Sena members

Next TV

Related Stories
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

Nov 28, 2022 09:23 AM

വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ....

Read More >>
പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ  ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

Nov 27, 2022 09:24 PM

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ...

Read More >>
Top Stories