---
title: "തൊഴിലന്വേഷകരുടെ മുഖ്യ ശത്രു പിണറായി സര്‍ക്കാര്‍: കെ മുരളീധരന്‍ എം.പി "
english_title: "Pinarayi government is the main enemy of job seekers: K Muralidharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82265/pinarayi-government-is-the-main-enemy-of-job-seekers-k-muralidharan-mp"
published_at: "2022-11-27T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63834ef543eea_OBIT_CARD_JPG.JPG"
keywords: []
---

# തൊഴിലന്വേഷകരുടെ മുഖ്യ ശത്രു പിണറായി സര്‍ക്കാര്‍: കെ മുരളീധരന്‍ എം.പി 

> **Lead Summary:** **പാലേരി: **സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും കേരളത്തിലെ തൊഴിലാന്വേഷകരുടെ മുഖ്യ ശത്രുവായി പിണറായി വിജയന്‍ സര്‍ക്കാരിനെ മാറ്റിയെന്ന് വടകര പാര്‍ലിമെന്റ് അംഗം കെ മുരളീധരന്‍.

## Article Content

**പാലേരി: **സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും കേരളത്തിലെ തൊഴിലാന്വേഷകരുടെ മുഖ്യ ശത്രുവായി പിണറായി വിജയന്‍ സര്‍ക്കാരിനെ മാറ്റിയെന്ന് വടകര പാര്‍ലിമെന്റ് അംഗം കെ മുരളീധരന്‍.

തോട്ടത്താംകണ്ടി മേഖല കോണ്‍ഗ്രസ്സ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍ അധ്യക്ഷനായി.

ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, കെ.മധുകൃഷ്ണന്‍, വി.പി ഇബ്രാഹിം, എന്‍.പി വിജയന്‍, കെ.വി.രാഘവന്‍, സൈറ ബാനു, എന്‍.എസ് നിധീഷ്, വഹീദ പറേമ്മല്‍, അസീസ് കരിമ്പാലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ബൈജു ആയാടത്തില്‍, രധീപ് പാലേരി തുടങ്ങിയവര്‍ പരിപാടിയില്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വി.പി കുഞ്ഞിക്കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി വിജയന്‍ സ്വാഗതവും കെ.ടി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82265/pinarayi-government-is-the-main-enemy-of-job-seekers-k-muralidharan-mp)