---
title: "പേരാമ്പ്രയില്‍ കനത്ത മഴ; പട്ടണം വെള്ളത്തിലായി "
english_title: "Heavy rains in Perampra; The town was flooded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82392/heavy-rains-in-perampra-the-town-was-flooded"
published_at: "2022-11-28T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384777d5aa69_1pppppppppp.jpg"
keywords: []
---

# പേരാമ്പ്രയില്‍ കനത്ത മഴ; പട്ടണം വെള്ളത്തിലായി 

> **Lead Summary:** **പേരാമ്പ്ര :** ഇന്ന് ഉച്ചയോടെ പേരാമ്പ്രയില്‍ പെയ്ത കനത്ത മഴയില്‍ പട്ടണം വെള്ളത്തിലായി. തുലാവര്‍ഷം പോയെന്നു കരുതിയെങ്കിലും കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഉച്ചക്ക് ശേഷം പേരമ്പ്രായിലും പരിസരങ്ങളിലും മഴ പെയ്യുന്നു.

## Article Content

**പേരാമ്പ്ര :** ഇന്ന് ഉച്ചയോടെ പേരാമ്പ്രയില്‍ പെയ്ത കനത്ത മഴയില്‍ പട്ടണം വെള്ളത്തിലായി. തുലാവര്‍ഷം പോയെന്നു കരുതിയെങ്കിലും കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഉച്ചക്ക് ശേഷം പേരമ്പ്രായിലും പരിസരങ്ങളിലും മഴ പെയ്യുന്നു.

ഇടിയോടു കുടിയ മഴ പതിവായിരിക്കുകയാണെങ്കിലും ഇന്ന് പതിവിലും നേരത്തെ തുടങ്ങിയ മഴ തിമര്‍ത്ത് പെയ്യുകയായിരുന്നു. ഇതോടെ പട്ടണത്തില്‍ പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങി.

മെയിന്‍ റോഡില്‍ ചെമ്പ്ര റോഡ് ജംഗ്ഷന്‍ മുതല്‍ ബസ്സ്സ്റ്റാന്റ് പരിസരം വരെയും മാര്‍ക്കറ്റ് പരിസരത്ത് മുതല്‍ പൈതോത്ത് റോഡ് വരെയും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്.

വാഹനങ്ങള്‍ വെള്ളകെട്ടിലൂടെയാണ് കടന്ന് പോവുന്നത്.

പട്ടണത്തിലെ മഴവെള്ളം ഓടകളിലൂടെ ഒഴുകിപോവാത്തതാണ് വെള്ളകെട്ടിന് കാരണം. ഓവുചാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.

നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഓവുചാലുകള്‍ക്ക് മുകളില്‍ പ്രവര്‍ത്തി നടക്കുമ്പോള്‍ തന്നെ വ്യാപാരികളും നാട്ടുകാരും അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82392/heavy-rains-in-perampra-the-town-was-flooded)