---
title: "പന്തിരിക്കരയില്‍ ദുര്‍ഗന്ധം വമിക്കുന്ന അറവ് മാലിന്യവും ഇരുചക്ര വാഹനവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ "
english_title: "Abandoned two-wheeler and stinking garbage in Panthirakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/82731/abandoned-two-wheeler-and-stinking-garbage-in-panthirakara"
published_at: "2022-11-30T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638766ef25a3c_OBIT_CARD_JPG.JPG"
keywords: []
---

# പന്തിരിക്കരയില്‍ ദുര്‍ഗന്ധം വമിക്കുന്ന അറവ് മാലിന്യവും ഇരുചക്ര വാഹനവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിന് സമീപം വഴിയരികില്‍ പഴകി പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം KL-57 B-607 - നമ്പറിലുള്ള ബൈക്കില്‍ പെട്ടിയിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിന് സമീപം വഴിയരികില്‍ പഴകി പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം KL-57 B-607 - നമ്പറിലുള്ള ബൈക്കില്‍ പെട്ടിയിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

രണ്ട് ദിവസമായി ഈ ബൈക്ക് റോഡരികില്‍ കാണാന്‍ തുടങ്ങിയിട്ട്. ദുര്‍ഗന്ധം വമിച്ച് വണ്ടിയുടെ പെട്ടിയില്‍ നിന്നും മാലിന്യം തെരുവ് നായ്ക്കള്‍ വലിച്ചിയക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

മാലിന്യം നായ്ക്കള്‍ വലിച്ചിഴച്ച് സമീപ പ്രദേശങ്ങളിലെ പറമ്പുകളില്‍ കൊണ്ടിടാനും തുടങ്ങിയിട്ടുണ്ട്. ഇത് മഴ പെയ്യുമ്പോള്‍ ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുവാനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറെയാണ്.

ഈ ഭാഗത്ത് നേരത്തെ കോഴി മാലിന്യം, ഹോട്ടല്‍ മാലിന്യ അറവ് മാലിന്യം, കക്കൂസ് മാലിന്യമുള്‍പ്പെടെ തള്ളുന്നത് നേരത്തെ പരാതിക്കിടയാക്കിയിരുന്നു. ദുര്‍ഗന്ധം കാരണം കാല്‍നടയാത്രക്കാര്‍ക്ക് മുക്ക് പൊത്താതെ നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

ഈ ഭാഗത്ത് മാലിന്യം തള്ളുന്നതുകാരണം തെരുവ് നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. രണ്ട് ദിവസമായിട്ടും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ആരും തിരിഞ്ഞു നോക്കാത്തതു കാരണം നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/82731/abandoned-two-wheeler-and-stinking-garbage-in-panthirakara)