മയക്കു മരുന്ന് മരണവാറണ്ടാണ്; കേരളാ കോണ്‍ഗ്രസ് എം

മയക്കു മരുന്ന് മരണവാറണ്ടാണ്; കേരളാ കോണ്‍ഗ്രസ് എം
Dec 1, 2022 05:34 PM | By SUBITHA ANIL

 കോഴിക്കോട് : മയക്കുമരുന്ന് മരണത്തിലേക്കുള്ള ക്ഷണപത്രവും സ്വയം തയ്യാറാക്കുന്ന മരണ വാറണ്ടുമാണെന്ന് യുവതലമുറ തിരിച്ചറിയണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ പറഞ്ഞു.

മയക്കു മരുന്നിന്റെ സംഭരണവും വിതരണവും തടയാന്‍ സമൂഹം ജാഗ്രതയോടെ മുന്നോട്ട് വരണമെന്നും മയക്കുമരുന്ന് വിതരണം നടത്തുന്നവരെ കയ്യോടെ പിടിക്കാന്‍ ജാഗ്രതാ സമിതികള്‍ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ വരേണ്ടതുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹം ഒന്നടങ്കം മയക്കു മരുന്നിനെതിരെ ജാഗ്രതയോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് മലബാര്‍ മേഖലയിലാരംഭിക്കുന്ന മയക്കുമരുന്ന് പ്രതിരോധ പ്രചാരണ പരിപാടിയോടനുബന്ധിച്ച 'മോചനജ്വാല' കോഴിക്കോട്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ്  ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്വ മുഖ്യ പ്രഭാഷണം നടത്തി.

പ്രൊഫ: വര്‍ഗ്ഗീസ് പേരയില്‍, കെ.എം. പോള്‍സണ്‍, ബേബി കാപ്പു കാട്ടില്‍, കെ.കെ. നാരായണന്‍, ജോസഫ് വെട്ടുകല്ലേല്‍, സുരേന്ദ്രന്‍ പാലേരി, വിനോദ് കിഴക്കയില്‍, റോയി മുരിക്കോലില്‍, ബോബി മുക്കന്‍ തോട്ടം, വയലാങ്കര മുഹമ്മദ് ഹാജി, റുഖിയ ബീവി, ബോബി ഓസ്റ്റ്യന്‍, ജോസഫ് മൂത്തേടത്ത്, സണ്ണി ഞെഴുകും കാട്ടില്‍, ബേബി പൂവത്തിങ്കല്‍, ശ്രീധരന്‍ മുതുവണ്ണാന്‍, ഷാജു ജോര്‍ജ്ജ്, ബാസിദ് ചേലക്കാട്ട്, എ ഭക്തോത്തമന്‍, മഹേഷ് പയ്യട, ബിനു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Drugs are a death warrant; Kerala Congress M

Next TV

Related Stories
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

Jan 29, 2023 03:33 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?...

Read More >>
മുയിപ്പോത്ത് ചാത്തോത്ത്  മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

Jan 29, 2023 03:17 PM

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം...

Read More >>
കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

Jan 29, 2023 08:38 AM

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ...

Read More >>
ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

Jan 28, 2023 11:24 PM

ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ...

Read More >>
പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

Jan 28, 2023 10:19 PM

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തു പേര്‍ക്ക്‌ പരിക്ക്...

Read More >>
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jan 28, 2023 07:58 PM

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു...

Read More >>