---
title: "ഹൈമാസെറ്റ് ലൈറ്റ് പ്രകാശിപ്പിക്കണം: മുയിപ്പോത്ത് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ്"
english_title: "HYMASET LIGHT SHOULD BE ILLUMINATED: MUIPOTH UNIT TRADERS INDUSTRIAL COORDINATION COMMITTEE YOUTH WING"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83340/hymaset-light-should-be-illuminated-muipoth-unit-traders-industrial-coordination-committee-youth-wing"
published_at: "2022-12-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c797e8d4d0_OBIT_CARD_JPG.JPG"
keywords: []
---

# ഹൈമാസെറ്റ് ലൈറ്റ് പ്രകാശിപ്പിക്കണം: മുയിപ്പോത്ത് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ്

> **Lead Summary:** ** ചെറുവണ്ണൂര്‍:** കെ മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുയിപ്പോത്ത് ടൗണില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണമെന്ന് മുയിപ്പോത്ത് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് യോഗം ആവശ്യപ്പെട്ടു.

## Article Content

** ചെറുവണ്ണൂര്‍:** കെ മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുയിപ്പോത്ത് ടൗണില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണമെന്ന് മുയിപ്പോത്ത് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് യോഗം ആവശ്യപ്പെട്ടു.

എന്‍.എം ലതീഷ് കുമാര്‍ അധ്യക്ഷനായി. യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി.എം ബാലന്‍, സി നാരായണന്‍, പി.ടി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

ഇ.പി സജീവന്‍ സ്വാഗതവും എം.എസ് നജ്മല്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട്: എന്‍.എം ലതീഷ് കുമാര്‍, വൈസ് പ്രസിഡണ്ട്: ഓ.പി ഫൈസല്‍, സെക്രട്ടറി: പി.കെ കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി: ഈ.പി സജീവന്‍, ട്രഷറര്‍: എം.എസ് നജ്മല്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83340/hymaset-light-should-be-illuminated-muipoth-unit-traders-industrial-coordination-committee-youth-wing)