---
title: "ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Organized health awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83359/organized-health-awareness-class"
published_at: "2022-12-04T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ca771a36d7_OBIT_CARD_JPG.JPG"
keywords: []
---

# ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ : **മൈത്രി റസിഡന്റ്‌സ് അസോസിയേഷനും, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ആരോഗ്യ ബോധവത്കരണ ക്ലാസും അനുമോദന സദസ്സുo സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍ : **മൈത്രി റസിഡന്റ്‌സ് അസോസിയേഷനും, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ആരോഗ്യ ബോധവത്കരണ ക്ലാസും അനുമോദന സദസ്സുo സംഘടിപ്പിച്ചു.

ഡോ.സൂരജ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. റസിഡന്റ്‌സ് പ്രസിഡന്റ് ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികള്‍ക്ക് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ സക്കീര്‍ മനക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഡി.പി. ആര്യശ്രീ, കെ.കാര്‍ത്തിക് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ബ്ലൂമിംഗ് ആര്‍ട്‌സുമായി സഹകരിച്ച് വീടുകളില്‍ പുസ്തകമെത്തിക്കുന്ന വായനക്കൂട്ടം പദ്ധതിക്കും തുടക്കം കുറിച്ചു.

എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ സിജി, വിജയന്‍ മയൂഖം, ടി.വിജയന്‍, കെ.ശ്രീധരന്‍, ശിവാനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83359/organized-health-awareness-class)