---
title: "കുടുംബശ്രി കലോത്സവത്തില്‍ പുരുഷന്‍മാരെ വിലക്കിയ നടപടി പരിഷ്‌കൃത സമൂഹത്തിന് അപമാനം; എഐവൈഎഫ് "
english_title: "Banning men from Kudumbashri Kalatsavam is an insult to civilized society; AIIF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/83364/banning-men-from-kudumbashri-kalatsavam-is-an-insult-to-civilized-society-aiif"
published_at: "2022-12-04T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638cacc4e612d_OBIT_CARD_JPG.JPG"
keywords: []
---

# കുടുംബശ്രി കലോത്സവത്തില്‍ പുരുഷന്‍മാരെ വിലക്കിയ നടപടി പരിഷ്‌കൃത സമൂഹത്തിന് അപമാനം; എഐവൈഎഫ് 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബശ്രി കലോത്സവത്തില്‍ കാണികളായി പുരുഷന്‍മാര്‍ ഉണ്ടാവരുതെന്നെ സംഘാടകരുടെ നിലപാടില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബശ്രി കലോത്സവത്തില്‍ കാണികളായി പുരുഷന്‍മാര്‍ ഉണ്ടാവരുതെന്നെ സംഘാടകരുടെ നിലപാടില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗം സംഘടിപ്പിച്ചു.

എഐവൈഎഫ് ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. കലോത്സവ പരിപാടിയില്‍ പുരുഷന്‍മാരെ വിലക്കിയ നടപടി പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എഐവൈഎഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പി.കെ രാജു അദ്ധ്യക്ഷനായി. എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോയ് ആവള, അഖില്‍ കേളോത്ത്, മേഖല സെക്രട്ടറി എ.കെ. രഞ്ജിത്ത്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണന്‍ ,ഒ.ടി രാജന്‍ മാസ്റ്റര്‍ , വി.എം സമീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രഭുല്‍ ചെറുക്കാട്, റസല്‍ പൊയിലങ്കി, ബബീഷ് എ.കെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/83364/banning-men-from-kudumbashri-kalatsavam-is-an-insult-to-civilized-society-aiif)