Oct 2, 2021 06:03 PM

 പേരാമ്പ്ര : പാക്കനാര്‍ പുരം ഗാന്ധി സദനം പഠന ഗവേഷണ സ്ഥാപനമാക്കി മാറ്റണമെന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന എന്‍സിപി നിയോജ കമണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

എന്‍സിപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലോട് നിന്ന് ആരംഭിച്ച ഗാന്ധി സ്മൃതിയാത്ര എന്‍സിപി ജില്ലാ വൈസ് പ്രസിഡണ്ട് പി.പി രാമകൃഷ്ണന്‍ ജാഥാ ലീഡര്‍ ഇ. കുഞ്ഞിക്കണ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കിഴക്കയില്‍ ബാലന്‍. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.കെ.എം. ബാലകൃഷ്ണന്‍, പ്രദീഷ് നടുക്കണ്ടി, മഹിളാ നേതാക്കളായ കുന്നത്ത് അനിത, സുനിത ബാബു, സാവിത്രി ബാലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കെ.കെ. ഭാസ്‌കരന്‍, ശീനി മനത്താനത്ത്. കൈതാവില്‍ ബാബു, രാജന്‍ നടുക്കണ്ടി, ഇ.പി. ദിനേശ് കുമാര്‍, ശ്രീലജ പുതിയെടത്ത്, വി.കെ. മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം പേരാമ്പ്ര പെട്രോള്‍ പമ്പിന് സമിപം ജില്ല ജനറല്‍ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഇ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഒ. രാജന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കിഴക്കയില്‍ മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സഫ മജീദ് നന്ദിയും രേഖപ്പെടുത്തി.

Pakkanar Puram Gandhi Sadan should be preserved as a Mahatma Gandhi Study and Research Center

Next TV

Top Stories