പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജിത പറയുള്ളതില്‍ ഉദ്ഘാടനം ചെയ്തു.
എഡിഎസ്സിന്റെ നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ രൂപീപീകരിക്കുന്ന കമ്മിറ്റിയുടെ ലക്ഷ്യം 18 നും 40 നും ഇടക്ക് പ്രായമുള്ള യുവതികളുടെ ക്ഷേമം ഉറപ്പിക്കലാണ്.

ഗ്രൂപ്പിന്റെ ലീഡറായി ആഷികയെ തെരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തില്‍ സരസ കോമത്ത് അധ്യക്ഷയായി. എഡിഎസ് അംഗങ്ങളായ പത്മജ, സൗമിനി, റീജ എന്നിവര്‍ സംസാരിച്ചു. രൂപീകരണ യോഗത്തില്‍ വി.പി ഉഷ സ്വാഗതവും ആഷിക നന്ദിയും പറഞ്ഞു.
Kudumbasree Auxiliary Group was formed in the first ward of Kayanna Grama Panchayat