ചെറുവണ്ണൂര്‍: ഗ്രാമ സ്വരാജ് സെക്ടര്‍ പദയാത്ര സംഘടിപ്പിച്ചു. എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സെക്ടര്‍ പദയാത്ര സംഘടിപ്പിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ഗ്രാമ സ്വരാജ് പദയാത്ര ഐസിഎഫ് ബഹ്റൈന്‍ അംഗം അബ്ദുറസാഖ് കുട്ടോത്ത് ജാഥ ക്യാപ്റ്റന്‍ എന്‍.എം. സാലിമിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന പദയാത്രക്ക് എന്‍.എം. സാലിം, ബാസിത്ത് മുഈനി നേതൃത്വം നല്‍കി.
പദ യാത്രക്ക് ചെറുവണ്ണൂര്‍ ടൗണില്‍ സ്വീകരണം നല്‍കി. ഹാഷിര്‍ ആവള, ഹാഫിള് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
എസ്‌വൈഎസ് സര്‍ക്കിള്‍ നേതാക്കളായ ഷഫീഖ് സഖാഫി, അബ്ദുറഹ്മാന്‍ കുട്ടോത്ത്, ഫാറൂഖ് മുയിപ്പോത്ത്, എം.എം. അഹ്മദ്, അബ്ദുറഹിം സൈനി എന്നിവര്‍ പങ്കെടുത്തു.
Grama Swaraj Sector Padayatra was organized at Cheruvannur