നടുവണ്ണൂര്‍ : ഭാഷയും വായനയും പരിപോഷിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഭാഷാ പ്രതിഭാ നിര്‍ണയ പരീക്ഷ സംഘടിപ്പിച്ചു.

മലയാള ഭാഷയുടെ വളര്‍ച്ചയും, വായന സംസ്‌കാരം വര്‍ദ്ധിപ്പിക്കുവാനും വേണ്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി വാങ്ങ്മയം ഭാഷാ പ്രതിഭ നിര്‍ണയ പരീക്ഷ നടത്തിയത്.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്ക് വേണ്ടി ഈ നൂതന സംരംഭം ഒരുക്കിയത്.
സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നി വിഭാഗങ്ങളിലെ കുട്ടികളാണ് പങ്കെടുത്തത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തു പരീക്ഷയാണ് നടത്തിത്. ജനുവരി 28 ന് എല്ലാ സബ് ജില്ലയിലും എഴുത്തു പരീക്ഷ നടന്നു.
പേരാമ്പ്ര ഉപജില്ലാ തല മത്സരം നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം സജീവന്‍ മക്കാട്ട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയതൊടി, പ്രധാനധ്യാപകന്‍ ടി. മൂന്നാസ്, പി.ടി.എ. പ്രസിഡന്റ് കെ.പി. സത്യന്‍, വിദ്യാരംഗം ജില്ലാ പ്രതിനിധി കെ. ഷാജിമ, സ്റ്റാഫ് സെക്രട്ടറി വി.സി. സാജിദ് എന്നിവര്‍ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി - പേരാമ്പ്ര ഉപജില്ല വാങ്മയം - ഭാഷാ പ്രതിഭ നിര്‍ണയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍.
എല്‍പി വിഭാഗം
1 st - എ.എം. പാര്‍വ്വതി (രാമല്ലൂര്‍ ജിഎല്‍പി). 2nd- മര്‍ഹ മറിയം (മന്ദംകാവ് എഎല്‍പി) , 2 nd - ലാമിയ നസ്‌ലി (മാട്ടനോട് എയുപിഎസ്). 3 rd- ഹയ ഖദീജ (നടുവണ്ണൂര്‍ സൗത്ത് എഎംയുപിഎസ്).
യുപി വിഭാഗം
1 st - എം.എസ് നിഹാല (എന്‍എന്‍ കക്കാട് ജിഎച്ച്എസ്എസ് അവിടനല്ലൂര്‍). 2 nd - അന്‍ഷിഫ് (പേരാമ്പ്ര എയുപിഎസ്). 3 rd - നേഹ (പേരാമ്പ്ര ജിയുപിഎസ്), പാര്‍വ്വതി എസ്. നായര്‍ (പേരാമ്പ്ര ജിയുപിഎസ്), ശിവദ വിനോദ് (കാവുന്തറ എയുപിഎസ്) .
എച്ച്എസ് വിഭാഗം
1 st - നിത സിതാര (നൊച്ചാട് എച്ച്എസ്എസ്). 2 nd - ജെ. ഗായത്രി (ജിഎച്ച്എസ്എസ് നടുവണ്ണൂര്‍). 3 rd - ആയിഷ നദ (ജിഎച്ച്എസ്എസ് നടുവണ്ണൂര്‍).
എച്ച്എസ്എസ് വിഭാഗം
1 st - കെ.കെ. അനുപ്രിയ (ജിഎച്ച്എസ്എസ് നടുവണ്ണൂര്‍). 2 nd - കെ. ഫര്‍സിന്‍ (എന്‍എച്ച്എസ്എസ് വാകയാട്). 3rd - നവനീത് കൃഷ്ണ (എന്‍എച്ച്എസ്എസ് വാകയാട്).
Vidyarangam Kala sahitya Vedi Vangmayam organized language aptitude test naduvannur