കൂട്ടാലിട: റേഷന്‍ സംവിധാനം അട്ടിമറിച്ചും വികലമായ സമയക്രമങ്ങള്‍ കൊണ്ടും പാവങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരി റേഷന്‍ ഷാപ്പിന് മുന്‍മ്പില്‍ കഞ്ഞി വെപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.

കെപിസിസി നിര്‍വ്വാഹക സമിതിയംഗം കെ.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ അദ്ധ്യക്ഷനായി.
പി മുരളീധരന്‍ നമ്പൂതിരി, സി.എച്ച് .സുരേന്ദ്രന്‍, കെ.കെ അബൂബക്കര്‍, ശശി പാലോളി, പ്രിയേഷ് പ്രീതി, അച്ചുത് വിഹാര്‍, ഉണ്ണി നായര്‍, പി.സി .സുരേഷ്, കെ.എം ശശി, സി. കുഞ്ഞികൃഷ്ണന്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പി മനോഹരന്‍, ഗീതാ കെ ഉണ്ണി, മദുസുദധനന്‍ കിടാവ്, ഷീജ എന്നിവര്‍ സംസാരിച്ചു.
Kotur Mandal Congress Committee protested at Kanji