കോഴിക്കോട്: കേരസുരക്ഷയ്ക്ക് വേണ്ടിയുളള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ലഭ്യമാണ്.

തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി നാളീകേര വികസന ബോര്‍ഡിന്റെ കേരസുരക്ഷ ഇന്‍ഷുറന്‍സിന് വേണ്ടിയുളള അപേക്ഷകളാണ് ലഭ്യമായത്.
കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ അപേക്ഷകള്‍ ലഭ്യമാണ്.
ഒരു വര്‍ഷത്തേക്ക് 94/ രൂപയാണ് അടയ്‌ക്കേണ്ടത്. അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. ഇതില്‍ 2.5 ലക്ഷം അപകടത്തിലെ പൂര്‍ണ്ണ വൈകല്യങ്ങള്‍ക്കും ചികില്‍സാ സഹായങ്ങള്‍ക്കുമായാണുള്ളത്.
ഇന്‍ഷുറന്‍സില്‍ ചേരാന്‍ താല്പര്യമുളള തെങ്ങ് കയറ്റ തൊഴിലാളികള്‍ ഓഫീസില്‍ വിവരങ്ങള്‍ അറിയിക്കണം.
കുടുതല്‍ വിവരങ്ങള്‍ക്ക് 8891889720 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Kerasuraksha; Applications are available for insurance kozhikkod