Featured

പേരാമ്പ്ര കരുവണ്ണൂരില്‍ വാഹനാപകടം; സ്ത്രീക്ക് ഗുരുതര പരിക്ക്

News |
Nov 4, 2023 07:42 PM

പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. കരുവണ്ണൂര്‍ ടൗണില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.  പാലേരി സ്വദേശിയാണ് അപകത്തില്‍പ്പെട്ടത്‌

കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസ്സിനു പുറകില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാനിനോട് തട്ടി സ്‌കൂട്ടര്‍ യാത്രക്കാരി ബസ്സിനടിയില്‍പ്പെടുകയായിരുന്നു.

സ്‌ക്കൂട്ടറിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. കെഎല്‍ 77 ബി  7985 സ്‌കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്.


Car accident in Karuvannur; Woman seriously injured

Next TV